ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്നെത്തിയ നേഴ്സായ 29 വയസുള്ള ഗർഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി, കാമാക്ഷി പഞ്ചായത്തിലെ കാൽവരി മൗണ്ട് സ്വദേശിയായ യുവതി, മെയ് 22 ന് ഡൽഹിയിൽ നിന്നും ട്രെയിന് എറണാകുളത്തെത്തുകയും തുടർന്ന് ഭർത്താവിനും ഭർതൃമാതാവിനുമൊപ്പം ടാക്സിയിൽ വീട്ടിലേക്ക് പോകുകയുമായിരുന്നു.

വീട്ടിലെത്തിയ ഇവർ ഹോംക്വാറൻീനിൽ പ്രവേശിച്ചിരുന്നു. ഇവരെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ ജില്ലയിൽ 9 രോഗികളാണ് ചികിത്സയിൽ ഉള്ളത്.

Story highlight: covid confirmed another one in Idukki today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top