സൈബർ സുരക്ഷയ്ക്ക് ഓൺലൈൻ ക്ലാസുകളുമായി കേരള പൊലീസ്

സൈബർ സുരക്ഷ ഓൺലൈനായി പഠിപ്പിക്കാനുള്ള പുതിയ പദ്ധതിയുമായി കേരള പൊലീസ്. വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സൈബർ സുരക്ഷ ഓൺലൈനായി പഠിപ്പിക്കുന്നതിന് Kidglove.in എന്ന വെബ്സൈറ്റിനാണ് കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്. വൈബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഓസ്ട്രേലിയൻ സർക്കാരുമായി ചേർന്ന് കേരള പൊലീസും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസ്സോസിയേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പഠനം പൂർത്തിയാക്കി പരീക്ഷ പാസാകുന്നവർക്ക് കേരളാ പൊലീസ് സർട്ടിഫിക്കറ്റും നൽകുന്നതാണ്.

കേരള പൊലീസിന്റെ മറ്റൊരു വെബ്‌സൈറ്റായ സുരക്ഷിതമായ സൈബർ ഇടം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈബർ ഡോമിന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞതിന് പിന്നാലെയാണ് Kidglove എന്ന വെബ്‌സൈറ്റ് കൂടി എത്തുന്നത്.

സൈബർ ലോകത്തെ കുറ്റകൃത്യങ്ങളെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും
അവബോധം സൃഷ്ടിക്കുക, രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ,
കുട്ടികളുടെ മനസ് അറിയാതെ ശിക്ഷിക്കുന്ന അധ്യാപകർക്കായുള്ള ചില പാഠങ്ങൾ തുടങ്ങി ഓരോ വിഭാഗക്കാർക്കുമായാണ് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

Story highlight: Kerala Police launches online classes on cyber security

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top