Advertisement

എംജി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും

June 1, 2020
Google News 1 minute Read
exam

കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുന്നത്. ഇതര ജില്ലകളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ കോട്ടയം ഒഴികെയുള്ള ജില്ലകളിലെ കേന്ദ്രങ്ങൾ വിദ്യാർത്ഥികളുടെ താമസ സ്ഥലത്ത് നിന്ന് ദൂരെയാണെന്ന് പരക്കെ ആക്ഷേപമുയർന്നു. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചവർ, നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്മെന്റിലാണ് ഹാജരാകേണ്ടത്. 2013- 2016 അഡ്മിഷൻ വിദ്യാർത്ഥികൾക്കുള്ള ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളും ഇന്ന് ആരംഭിക്കും.

അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ ആരംഭിക്കും. വിക്ടേഴ്സ് ചാനൽ വഴിയാണ് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടക്കുക. ലാപ്ടോപ്പോ ഡെസ്‌ക്ടോപ്പോ വഴിയാണ് സ്വകാര്യ സ്‌കൂളുകൾ വിദ്യാർത്ഥികളോട് സംവദിക്കാൻ ക്രമീകരണമേർപ്പെടുത്തിയിരിക്കുന്നത്.

ഫസ്റ്റ് ബെൽ എന്ന പേരിൽ വിക്ടേഴ്സ് ചാനൽ വഴിയും യൂട്യൂബ് വഴിയും ഓൺലൈനായാണ് ക്ലാസുകൾ ആരംഭിക്കുന്നത്. രക്ഷിതാക്കൾ വിദ്യാർത്ഥികളെ ടിവിക്ക് മുന്നിലെത്തിക്കണം. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ. ഓരോ ക്ലാസിനും നിശ്ചിത സമയം ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളിൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അധ്യാപകരുമായി തത്സമയം സംവദിക്കാനാകും വിധമാണ് സൗകര്യമൊരുക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here