Advertisement

കാലവർഷം ഇന്നാരംഭിക്കും; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

June 1, 2020
Google News 1 minute Read
monsoon begins today yellow alert nine districts kerala

സംസ്ഥാനത്ത് കാലവർഷം ഇന്നാരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ നാലുവരെ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു മാസത്തെ ദീർഘകാല മഴ പ്രവചനമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതനുസരിച്ച് ജൂൺ നാല് വരെ സംസ്ഥാനത്ത് സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. മെയ് 29 മുതൽ ജൂൺ 4 വരെയുള്ള കാലയളവിൽ കേരളത്തിൽ ശരാശരി 124.9 മില്ലിമീറ്റർ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത് സാധാരണ മഴയേക്കാൾ 84% അധികമാണ്.

കനത്ത മഴക്ക് പുറമേ അതിശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. ചിലഘട്ടങ്ങളിൽ ഇത് 65 കിലോമീറ്റർ വേഗതയിലാകും. മണ്ണിടിച്ചിൽ ഭീഷണിയുളള മേഖലകളിലെ ജനങ്ങളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.  നാളെ അഞ്ചു ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനവുമേർപ്പെടുത്തിയിട്ടുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര,ഗുജറാത്ത് തീരങ്ങൾ ലക്ഷ്യമാക്കി ഈ ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Story Highlights- monsoon begins today yellow alert nine districts kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here