Advertisement

ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

June 1, 2020
Google News 2 minutes Read

ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുറവൂർ സ്വദേശിനിയായ 17കാരിയെ വാൽപാറയിൽവച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി എറണാകുളം കുമ്പളം മുട്ടിങ്കൽ സഫർ ഷാ (32)യെ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് സഫർഷായ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസന്വേഷിച്ച എറണാകുളം സെൻട്രൽ പൊലീസ് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയിട്ടും ഇക്കാര്യം മറച്ചുവച്ച് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പ്രതിഭാഗത്തെ പ്രോസിക്യൂഷനും പിന്തുണച്ചതാണ് ജാമ്യം ലഭിക്കാൻ കാരണമായത്.

read also: കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

തുറവൂർ സ്വദേശിനിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫർ ഷാ അറസ്റ്റിലയത്. കേസ് അന്വേഷിച്ച എറണാകുളം സെൻട്രൽ പൊലീസ് 83ാംദിവസം കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിക്കുകയും കോടതി സ്വീകരിക്കുകയും ചെയ്തു. 90 ദിവസത്തിനുള്ളിൽ അന്വേഷണ സംഘം കുറ്റപത്രം നൽകിയതിനാൽ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അർ!ഹതയുണ്ടായിരുന്നില്ല. എന്നാൽ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയ സഫർഷായുടെ അഭിഭാഷകൻ ഇക്കാര്യം മറച്ച് വയ്ക്കുകയും 90 ദിവസമായിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. പ്രതിയുടെ കള്ള വാദം അംഗീകരിക്കുകയായിരുന്നു സർക്കാർ അഭിഭാഷകൻ. ഇതോടെയാണ് സെക്ഷൻ 167 പ്രകാരം ഹൈക്കോടതി സഫർ ഷായ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

മരട് സ്വദേശിയായ പെൺകുട്ടിയെ മോഷ്ടിച്ച കാറിൽ കടത്തിക്കൊണ്ടുപോയ സഫർ ഷാ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്‌നാട് അതിർത്തിയിലെ തോട്ടത്തിൽ ഉപേക്ഷിക്കുയായിരുന്നു. പിന്നീട് വാൽപാറയ്ക്ക് സമീപംവച്ച് കാർ തടഞ്ഞാണ് സഫർഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.

story highlights- high court of kerala, murder case accuse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here