Advertisement

1000 കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യങ്ങളുമായി സോനു സൂദ്

June 1, 2020
Google News 1 minute Read
sonu sood

വീണ്ടും കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായവുമായി സോനു സൂദ്. മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ സ്വദേശങ്ങളിലേക്ക് പുറപ്പെട്ട 1000 കുടിയേറ്റ തൊഴിലാളികളാണ് സോനു സൂദിന്റെ സഹായം ഏറ്റുവാങ്ങിയത്. ഇവര്‍ക്ക് ഭക്ഷണവും സാനിറ്റൈസറും വിതരണം ചെയ്തത് അദ്ദേഹമായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിച്ചാണ് അദ്ദേഹം ഇവര്‍ക്കുള്ള ഭക്ഷണവും സാനിറ്റൈസറുകളും വിതരണം ചെയ്തത്.

ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കുമാണ് ഈ കുടിയേറ്റ തൊഴിലാളികള്‍ യാത്രയായത്. രണ്ട് ട്രെയിനുകളിലായി പുറപ്പെട്ട ഇവരെ യാത്ര അയക്കാന്‍ സോനു റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിനു മുന്‍പും സോനു നിരവധി കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്കയച്ചിരുന്നു. ഇവര്‍ക്കായി ടോള്‍ ഫ്രീ നമ്പരും അദ്ദേഹം ഏര്‍പ്പെടുത്തി.

പലയിടങ്ങളിലായി കുടുങ്ങിപ്പോയവരെ പലതരത്തിലാണ് സോനു സഹായിച്ചത്. നാടുകളിലേക്ക് എത്താന്‍ അവര്‍ക്ക് ബസുകള്‍ വിട്ടു നല്‍കിയ താരം ക്വാറന്റീന്‍ ആവശ്യങ്ങള്‍ക്കായി തന്റെ ഹോട്ടലും വിട്ടു നല്‍കിയിരുന്നു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കെല്ലാം മറുപടി നല്‍കാനും സോനു സമയം കണ്ടെത്തുന്നു. ജനങ്ങളെ അവരുടെ വീട്ടിലേക്ക് എത്തിക്കുമ്പോള്‍ തനിക്ക് സന്തോഷം തോന്നുമെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ തനിക്ക് ആത്മസംതൃപ്തി ലഭിക്കും. എല്ലാവരും വീട്ടിലെത്തുന്നത് വരെ ഞാന്‍ റോഡില്‍ തന്നെയുണ്ടാകും. അതിന് വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും തയ്യാറാണെന്നും സോനു പറയുന്നു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലൂടെ പ്രശസ്തനായ അഭിനേതാവാണ് സോനു സൂദ്. വില്ലന്‍ വേഷങ്ങളാണ് അദ്ദേഹം കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. മന്‍ഡാരിന്‍ ഭാഷയിലുള്ള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Story Highlights: sonu sood helped 1000 migrant workers to reach home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here