വേമ്പനാട് കായലിൽ കിലോമീറ്റുകളോളം എക്കൽ അടിഞ്ഞുകൂടി കരയാകുന്നു: കായല്‍ ചതുപ്പായി മാറുന്നുവോ?

വേമ്പനാട് കായലിൽ കിലോമീറ്ററുകളോളം എക്കൽ അടിഞ്ഞുകൂടി കായൽ കരയായി മാറുന്നു. കായൽ കയ്യേറ്റവും മലിനീകരണവും മൂലം രൂപപ്പെടുന്ന എക്കൽ പ്രദേശം മത്സ്യത്തൊഴിലാളികളെയും കടത്തുമാർഗങ്ങളെയും ദുരിതത്തിലാക്കുകയാണ്. എക്കൽ അടിഞ്ഞു കായലിന്റെ ആഴം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ കായൽ ചതുപ്പായി മാറുമെന്നും മുൻപ് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.
Read Also: പത്തനാപുരത്ത് കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരുക്കേറ്റു
കായലോ കരയോ എന്ന് സംശയം തോന്നുംവിധം കിലോമീറ്ററുകളോളം എക്കൽ കയറി ഇല്ലാതാവുകയാണ് വേമ്പനാട് കായൽ. ഉദയം പേരൂർ, കുമ്പളം എന്നീ പ്രദേശങ്ങൾ മുതൽ കായൽ അഴിമുഖത്ത് പതിക്കുന്നത് വരെ എക്കൽ അടിഞ്ഞു കിടക്കുകയാണ് ഓരോ ഇടത്തും. കായൽ കരയായി മാറിത്തുടങ്ങിയതോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ജലയാത്ര മാർഗങ്ങളും ദുരിതത്തിലാണ്. ബോട്ട് അടുപ്പിക്കാൻ കഴിയാതെ ചെറുവള്ളങ്ങളിലേക്ക് യാത്രക്കാരെ മാറ്റേണ്ട കാഴ്ചയും ഇവിടെ പതിവാകുന്നു. എക്കൽ മൂലം പ്രദേശങ്ങളിലെ കാനകളിലെയും തോടുകളിലെയും ജലം കായലുകളിലേക്ക് ഒഴുക്കി പോവാതെ വെള്ളക്കെട്ടുകളും രൂപപ്പെടുന്നു.
ഇരുപത് വർഷത്തിനകം വേമ്പനാട് കായൽ ചതുപ്പ് നിലമായി മാറുമെന്ന് കുഫോസ് മുൻപഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടെ കായലിന്റെ വിസ്തൃതി 30 ശതമാനത്തിലധികമാണ് കുറഞ്ഞത്. പ്രളയ സാധ്യത മുന്നിൽ കണ്ടെങ്കിലും ഈ പാരിസ്ഥിതിക പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് പരിസ്ഥിതി പ്രവർത്തകരും പറയുന്നത്.
vembanad lake, delta formation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here