Advertisement

നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന് 40 കോടി രൂപ അനുവദിച്ചു

June 2, 2020
Google News 1 minute Read

സംസ്ഥാനത്ത് നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കി സംരക്ഷിക്കുന്ന വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 40 കോടി രൂപ അനുവദിച്ചു. പ്രകൃതിദത്തമായ ജലസംഭരണികള്‍ എന്ന നിലയില്‍ നെല്‍വയലുകള്‍ സംരക്ഷിക്കേണ്ട ചുമതല ഉടമകള്‍ക്കുണ്ട്. തങ്ങളുടെ നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിലൂടെ വയല്‍ ഉടമകള്‍ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയുമാണ് സംരക്ഷിക്കുന്നത്. ഈ മഹത്തായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ് റോയല്‍റ്റി എന്ന നിലയില്‍ നല്‍കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

ഹെക്ടര്‍ ഒന്നിന് 2000 രൂപ നിരക്കിലാണ് നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നത്. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 40 കോടി രൂപയ്ക്ക് പുറമേ, വര്‍ഷം തോറും റോയല്‍റ്റി നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതിനും ഇനി ഒരിഞ്ചുപോലും തരിശിടാതെയും നെല്‍വയലുകളുടെ വിസ്തൃതി വര്‍ധിപ്പിച്ചും കേരളത്തിന്റെ പ്രകൃതിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും നെല്ലുത്പാദനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുമാണ് സംസ്ഥാന കൃഷി വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

Story Highlights: 40 crores given as royalty to paddy farmers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here