Advertisement

കാലാവധിക്ക് ശേഷവും ക്വാറന്റീൻ കേന്ദ്രങ്ങളിൽ താമസിക്കേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി

June 2, 2020
2 minutes Read

സർക്കാർ തീരുമാനിച്ചിട്ടുള്ള കാലാവധി കഴിഞ്ഞും കൊവിഡ് നെഗറ്റീവായവരെ ക്വാറന്റീൻ കേന്ദ്രത്തിൽ താമസിപ്പിക്കേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇങ്ങനെ ചെയ്യുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ജസ്റ്റിസ്മാരായ ശശി കാന്ത് ഗുപ്ത, സൗരബ് ശ്യാം ഷംഷേരി എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ക്വാറന്റീൻ കേന്ദ്രങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പ് വരുത്താൻ ഹൈക്കോടതി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഇതനുസരിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മൂന്ന് അംഗ സമിതിക്ക് രൂപം നൽകാനും തീരുമാനമായി. കൊവിഡ് നീരീക്ഷണ/ചികിത്സ കാലാവധി പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരെ ക്വാറന്റീൻ കാലാവധിക്ക് ശേഷവും വീടുകളിലേക്ക് വിടുന്നില്ലെന്ന് ആരോപിച്ച് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ, മതസമ്മേളനത്തിൽ പങ്കെടുത്ത 325 വിദേശികൾ ഉൾപ്പടെ 3001 തബ്ലീഖ് പ്രവർത്തകരെ ക്വാറന്റീൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരുന്നതായും ഇവർ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി പുറത്ത് പോയതായും ഉത്തർപ്രദേശ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന്റെ വാദം തെറ്റാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അനധികൃതമായി ക്വാറന്റീൻ കേന്ദ്രങ്ങളിൽ താമസിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഉചിതമായ നിയമനടപടികൾ സ്വീകരിക്കാമെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

Story highlight: Allahabad High Court says it does not have to live in Quarantine centers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top