ഗുരുഗ്രാമില്‍ കൊവിഡ് ബാധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു

covid postive Malayali nurse dies of suicide attempt

കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു.
കൊല്ലം പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയ (22) ഇന്നലെ രാത്രി പത്തുമണിയോടെയാണ് മരിച്ചത്.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാം മെദാന്ത മെഡ് സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിസ്മി ഗുരുതരാവസ്ഥയിലായിരുന്നു. പുനലൂര്‍ സ്വദേശി സ്‌കറിയ മാത്യുവിന്റെ മകളാണ്. മൂന്ന് മാസം മുന്‍പാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാം മെദാന്ത മെഡ് സിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കൊവിഡ് രോഗികളുടെ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ബിസ്മിക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്നാണ് സൂചന.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ബിസ്മിക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഉച്ചയോടെ ബിസ്മിയെ സുഹൃത്തുക്കള്‍ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപകടനിലയില്‍ തുടര്‍ന്ന ബിസ്മി ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മരിച്ചത്.

 

Story Highlights: covid postive Malayali nurse dies of suicide attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top