ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കെതിരെ സൈബര്‍ ബുള്ളിയിംഗ്; നിയമനടപടികളുമായി മുന്നോട്ടു പോവും-കൈറ്റ് വിക്ടേഴ്സ് സിഇഒ

Cyberbullying against online classes;  take legal action-  Kite Victors CEO

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കെതിരെ സൈബര്‍ ബുള്ളിയിംഗ് നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കെതിരെ സൈബര്‍ ബുള്ളിയിംഗ് നടന്നത്. നിര്‍ദോശമായ ട്രോളുകള്‍ക്കപ്പുറം ക്ലാസെടുത്ത അധ്യാപികമാരെ അധിക്ഷേപിക്കുന്നതും സൈബര്‍ ബുള്ളിയിംഗ് നടത്തുന്നതുമായ ട്രോളുകള്‍ക്കും പ്രചരണങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.

‘ കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി ഫസ്റ്റ് ബെല്ലില്‍ അവതരിപ്പിച്ച വിഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവും’ കൈറ്റ് വിക്ടേഴ്സ് സിഇഒ കെ അന്‍വര്‍ സാദത്ത് പറഞ്ഞു.

 

Story Highlights: Cyberbullying against online classes;  take legal action-  Kite Victors CEO

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top