അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ

inter district bus service from tomorrow

അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സർവീസ്. ദൂര ജില്ലകളിലേക്ക് സർവീസുകൾ ഇല്ല.

യാത്രക്കാർക്ക് എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ബസിലെ മുഴുവൻ സീറ്റിംഗ് കപ്പാസിറ്റിയും ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ കൊവിഡ് പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിച്ച നടപടി റദ്ദാകുന്നതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.  എന്നാൽ ബസ് ചാർജ് വർധന പരിഗണനയിലാണെന്ന റിപ്പോർട്ടാണ് നിലവിൽ പുറത്ത് വരുന്നത്.

1037 ഫാസ്റ്റ് പാസഞ്ചർ അയൽ ജില്ലകളിലേക്ക് ഓടും. ബസിൽ യാത്രക്കാരെ നിർത്തി കൊണ്ട് യാത്ര ചെയ്യിക്കില്ല. രാവിലെ 5 മുതൽ രാത്രി 9 വരെ ബസ് സർവീസ്. യാത്രക്കാരും ബസ് ജീവനക്കാരും മാസ്‌കും കയ്യുറയും ധരിക്കണം. കണ്ടയ്ൻമെൻ്റ് സോണുകളിലും ഹോട്സ്പോട്ടുകളിലും ബസ് സർവീസ് ഉണ്ടാകില്ല.

Story Highlights- inter district bus service from tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top