Advertisement

കൊവിഡ് ബാധിച്ച് പോത്തൻകോട് സ്വദേശി സൗദിയിൽ മരിച്ചു

June 2, 2020
Google News 1 minute Read

കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ അബ്ദുറഹ്മാന്‍ ബഷീര്‍(60)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.

read also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന വൈദികൻ

കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കടുത്ത ശ്വാസ തടസവും ചുമയും അനുഭവപ്പെട്ടതോടെ ജുബൈല്‍ ക്രൈസിസ് മാനേജ്‌മെന്റ് പ്രതിനിധികളുടെ സഹായത്തോടെ മുവാസത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ജമീല ബീവി. മക്കള്‍: ഷമീബ്, ഷമീര്‍, മരുമകള്‍: ആന്‍സി.

story highlights- coronavirus, covid death saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here