സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ല: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേരും. പ്രധാന സാങ്കേതിക പ്രവര്‍ത്തകർ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവും ചർച്ചയിൽ മുന്നോട്ടുവയ്ക്കും. തുടര്‍ന്ന് വിവിധ ചലച്ചിത്ര സംഘടനകളുമായി ഈ വിഷയങ്ങൾ ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

അതേസമയം ഇൻഡോർ ഷൂട്ടിന് അനുമതി ലഭിച്ചെങ്കിലും സിനിമാ ചിത്രീകരണം ഉടൻ ഉണ്ടാകില്ലെന്ന് ചലചിത്രസംഘടനകൾ വ്യക്തമാക്കി. 26 ചിത്രങ്ങളാണ് ചിത്രീകരണം പൂർത്തിയാകാൻ അവസാനഘട്ടത്തിലെത്തിനിൽക്കുന്നത്. ഇവയടക്കമുള്ള സിനിമകളുടെ ചിത്രീകണം പുനഃരാരംഭിക്കാൻ ഔട്ട്‌ ഡോർ ഷൂട്ടിനുള്ള അനുമതി കൂടി ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം. ജൂൺ 8ന് ശേഷം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവർത്തകർ. ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച സിനിമ, സീരിയൽ ഷൂട്ടിംഗിന് നിലവിൽ ഇൻഡോർ ഷൂട്ടിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിരിക്കുന്നത്.

story highlights- producers association

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top