കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കൊവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും നാലു പേര്‍ വിദേശത്തു നിന്നും വന്നവരാണ്. മൂന്നു പേര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലും അഞ്ചു പേര്‍ ഹോം ക്വാറന്റീനിലുമായിരുന്നു. നിലവില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ 22 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
മെയ് 18ന് അബുദാബിയില്‍നിന്നും എത്തിയ കോട്ടയം തേക്കേത്തുകവല സ്വദേശിനി (54) , മെയ് 26 ന് കുവൈറ്റില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി (40), മെയ് 26ന് കുവൈറ്റില്‍നിന്ന് എത്തിയ ആര്‍പ്പൂക്കര പനമ്പാലം സ്വദേശിനി (51), മെയ് 30ന് ദോഹയില്‍നിന്നെത്തിയ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി ( 30 വയസ്, മൂന്നു മാസം ഗര്‍ഭിണിയാണ്), മുംബൈയില്‍ നിന്ന് മെയ് 21ന് വന്ന ചങ്ങനാശേരി കുറമ്പനാടം സ്വദേശിനി(56), കുറമ്പനാടം സ്വദേശിനിയുടെ മകന്‍ (37 വയസ്, മുംബൈയില്‍ ഹോം നഴ്‌സായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി) ചെന്നൈയില്‍ നിന്നും മെയ് 24ന് എത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശി(33) ( കൂടെയുണ്ടായിരുന്ന സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധന നടത്തിയത്) മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുറവിലങ്ങാട് ഇലയ്ക്കാട് സ്വദേശിനി (29) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Read Also:സംസ്ഥാനത്ത് 82 പേർക്ക് കൂടി കൊവിഡ്; 24 പേർക്ക് രോഗമുക്തി
അതേസമയം, രോഗം ഭേദമായ രണ്ടു പേര്‍ ആശുപത്രി വിട്ടു. മെയ് 19ന് സൗദി അറേബ്യയില്‍നിന്ന് എത്തുകയും 28ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത കൊടുങ്ങൂര്‍ സ്വദേശി(27), അബുദാബിയില്‍ നിന്ന് മെയ് 17ന് എത്തുകയും മെയ് 28ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത ചങ്ങനാശേരി വെരൂര്‍ സ്വദേശി(29) എന്നിവരാണ് രോഗമുക്തരായത്. ഇതിനു പുറമെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേദമായിട്ടുണ്ട്.
Story highlights-8 new covid cases confirmed in kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here