Advertisement

ദേവികയുടെ ആത്മഹത്യ ദുഃഖകരം; വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

June 3, 2020
Google News 1 minute Read

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവികയുടെ ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവികയുടെ സ്‌കൂളിൽ 25 കുട്ടികൾക്ക് ടിവിയും ഇന്റർനെറ്റും ഇല്ലായിരുന്നു. സൗകര്യമൊരുക്കാമെന്ന് ക്ലാസ് ടീച്ചർ ദേവികയ്ക്ക് ഉറപ്പുനൽകിയിരുന്നു. പൊലീസും വിദ്യാഭ്യാസവകുപ്പും വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ ക്ലാസ് എല്ലാവർക്കും ലഭ്യമാകുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്.
ആദ്യത്തെ രണ്ടാഴ്ച ട്രയൽ സംപ്രേക്ഷണമാണ് നടക്കുന്നത്. ഓൺലൈൻ ക്ലാസുകൾ വിദ്യാലയങ്ങൾ തുറക്കുന്നതുവരെയുള്ള താത്കാലിക നടപടിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

read also: മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദൗർഭാഗ്യകരം; വേദനിപ്പിക്കുന്നതെന്നും ഹൈക്കോടതി

ഓൺലൈൻ ക്ലാസിന് വലിയ സ്വീകാര്യത ലഭിച്ചു. 41 ലക്ഷം കുട്ടികളേയും ഓൺലൈൻ വിദ്യാഭ്യാസത്തിൽ പങ്കെടുപ്പിക്കാനാണ് ശ്രമിച്ചത്. 2,61,784 കുട്ടികൾക്ക് ഓൺലൈൻ സൗകര്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. ഇവരേയും ചേർത്ത് നിർത്താൻ സാധിക്കുമെന്ന് സർക്കാരിന് ഉറപ്പുണ്ട്. സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് പിടിഎ കുടുംബശ്രീ എന്നിവ വഴി സഹായത്തിന് ശ്രമിക്കുന്നുണ്ട്. സഹായം നൽകാൻ എംഎൽഎമാരുടെ പിന്തുണ തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights- online class, devika suicide, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here