Advertisement

മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദൗർഭാഗ്യകരം; വേദനിപ്പിക്കുന്നതെന്നും ഹൈക്കോടതി

June 3, 2020
Google News 2 minutes Read

ഓൺലൈൻ ക്ലാസ് ലഭിക്കാത്തതിൽ മനംനൊന്ത് മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനിൽക്കെയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും ഹൈക്കോടതി പറഞ്ഞു.

സിബിഎസ്ഇ സ്‌കൂളുകളിൽ അമിത ഫീസീടാക്കുന്നുവെന്ന ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. ഇത് പൊതുതാൽപര്യമുള്ള വിഷയമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണയ്ക്കായി മാറ്റി.

അതേസമയം, സംഭവത്തിൽ വകുപ്പ് തല വീഴ്ച പറ്റിയിട്ടില്ലെന്ന റിപ്പോർട്ട് ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു. വിശദമായി അന്വേഷിച്ച് ശക്തമായ നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. കേസിന്റെ തുടരന്വേഷണത്തിന് പുതിയ അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കും.

read also: വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വകുപ്പ് തലത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഡിഇയുടെ റിപ്പോർട്ട്

കഴിഞ്ഞ ദിവസമാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക ആത്മഹത്യ ചെയ്തത്. വീടിന് സമീപം പൊള്ളലേറ്റ് മരിച്ച നിലയിൽ ദേവികയെ കണ്ടെത്തുകയായിരുന്നു. ‘ഞാൻ പോകുന്നു’ എന്ന് ദേവിക എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. ഓൺലൈൻ ക്ലാസ് ലഭിക്കാത്തതിൽ ദേവിക വിഷമത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.

Story highlights- suicide, malappuram , high court of kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here