താരങ്ങൾക്കായി ഐസൊലേഷൻ ക്യാമ്പ് ഏർപ്പെടുത്താനൊരുങ്ങി ബിസിസിഐ

isolation camp players bcci

താരങ്ങൾക്കായി ഐസൊലേഷൻ ക്യാമ്പ് ഏർപ്പെടുത്താനൊരുങ്ങി ബിസിസിഐ. ജൂൺ രണ്ടാം പകുതിയിൽ താരങ്ങളെ ഒരുമിച്ച് കൂട്ടി ക്യാമ്പ് നടത്താനാണ് ബിസിസിഐയുടെ പധതി. എത്രയും വേഗം രാജ്യാന്തര മത്സരങ്ങൾ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ബിസിസിഐ ട്രഷറർ അരുൺ ധുമാലിനെ ഉദ്ധരിച്ച് ടൈംസ്‌നൗന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Read Also: പരിശീലനം ആരംഭിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം; കൊറോണാനന്തര ക്രിക്കറ്റിന് കളമൊരുങ്ങുന്നു

“സംസ്ഥാന സർക്കാരുകൾ പുറത്തിറങ്ങിയ മാർഗനിർദ്ദേശങ്ങൾ ദേശീയ ക്രിക്കറ്റ് അക്കാദമി പഠിച്ചു കൊണ്ടിരിക്കുകയാണ്. വേദികളും യാത്രയുമായി ബന്ധപ്പെട്ട് ഞങ്ങളും ചർച്ചകൾ നടത്തുന്നുണ്ട്. ഒരു വേദിയിൽ താരങ്ങളെയൊക്കെ എത്തിക്കാനാവുമെന്ന് ഉറപ്പായിക്കഴിഞ്ഞാൽ അതുണ്ടാവും. ഞങ്ങൾ വേദികളുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. എൻസിഎ ആണ് അതിൽ ആദ്യത്തേത്. ജൂൺ രണ്ടാം പകുതിയോടെ ക്യാമ്പ് സംഘടിപ്പിക്കാനാവുമെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്.”- ധുമാൽ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതേ സമയം, ശ്രീലങ്കൻ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു. എത്രയും വേഗം ഫിറ്റ്നസ് വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ക്യാപ്റ്റൻ ദിമുത് കരുണരത്നെ അറിയിച്ചു‌. ഉടൻ രാജ്യാന്തര മത്സരങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ദക്ഷിണാഫ്രിക്കയുമായി ടി-20 പരമ്പരക്കൊരുങ്ങി ഇന്ത്യ; മത്സരങ്ങൾ ഓഗസ്റ്റിൽ

13 അംഗ ടീമാണ് പരിശീലനം നടത്തുന്നത്. 12 ദിവസത്തെ പരിശീലനം ഉണ്ടാവൂ. ഇക്കാലയളവിൽ തങ്ങൾ താമസിക്കുന്ന കൊളംബോയിലെ ഹോട്ടലോ പരിശീലന മൈതാനമോ വിട്ട് പുറത്തു പോകാൻ താരങ്ങൾക്ക് അനുവാദമില്ല. കൂടുതലും ബൗളർമാരാണ് സംഘത്തിൽ ഉള്ളത്. ഇന്നലെ ഫിറ്റ്നസ് ഡ്രിൽ പരിശീലനമാണ് നടന്നത്. ഇന്ന് മുതൽ ഗ്രൗണ്ട് പരിശീലനം ആരംഭിക്കും.

അതേ സമയം,  ഓഗസ്റ്റ് അവസാനം ദക്ഷിണാഫ്രിക്കയിൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പര കളിക്കാൻ ബിസിസിഐ സമ്മതം മൂളിയിരുന്നു. നേരത്തെ, കൊവിഡ് ബാധയെ തുടർന്ന് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം റദ്ദാക്കിയിരുന്നു.

Story Highlights: isolation camp players bcci

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top