തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് സംവിധാനമെത്തി

തൃശൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധന കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ട്രൂനാറ്റ് സംവിധാനമെത്തി. ദൂരയാത്ര കഴിഞ്ഞെത്തുന്ന ഗര്‍ഭിണികള്‍ക്കും അടിയന്തര ശസ്ത്രക്രിയകള്‍ വേണ്ടവര്‍ക്കുമാണ് ട്രൂനാറ്റിലൂടെ കൊവിഡ് പരിശോധന നടത്തുക. കൊവിഡ് സംശയത്താല്‍ മരണം സംഭവിച്ചവര്‍ക്ക് രോഗം ഉണ്ടായിരുന്നോ എന്നും ഇതിലൂടെ കണ്ടെത്താം.
Read Also:തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു
ഒരേ സമയത്ത് രണ്ടു പേരുടെ സാമ്പിളുകള്‍ ട്രൂനാറ്റിലൂടെ പരിശോധന നടത്താനാകും. രണ്ടു മണിക്കൂറിനകം ഫലം ലഭിക്കും. തുടര്‍ന്ന് രണ്ടു മണിക്കൂറിന് ശേഷം അടുത്ത സാമ്പിളുകള്‍ വീണ്ടും പരിശോധന നടത്താം. പരിശോധന ഫലം പോസിറ്റീവാണെങ്കില്‍ സാധാരണ നടത്തിവരുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തി കൊവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കും. ഐസിഎംആറിലൂടെയാണ് പുതിയ പരിശോധനാ സംവിധാനം മെഡിക്കല്‍ കോളജിന് ലഭിച്ചത്.
Story highlights-Trunat system for Covid test at Thrissur Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here