കോഴിക്കോട് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് ; അഞ്ച് പേര്‍ക്ക് രോഗമുക്തി

coronavirus kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായിട്ടുമുണ്ട്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മാവൂര്‍ സ്വദേശി (5 വയസ്) മെയ് 25 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും 31 ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവാകുകയും ചെയ്തു. പന്തീരങ്കാവ് സ്വദേശികളായ 54 ഉം 23 ഉം വയസുള്ള രണ്ട് പേര്‍ മെയ് 17 ന് ചെന്നൈയില്‍ നിന്ന് കാര്‍ മാര്‍ഗം വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 29 ശേഖരിച്ച സാമ്പിള്‍ പോസിറ്റീവായി. ഇപ്പോള്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്.

കൊടുവള്ളി സ്വദേശിനി (46). മെയ് 30, 31 തിയതികളില്‍ പോസിറ്റീവായ കൊടുവള്ളി സ്വദേശികളുടെ സമ്പര്‍ക്കത്തില്‍ വന്ന വ്യക്തിയാണ്. മെയ് 31 ന് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായി. രണ്ടിന് നടത്തിയ സ്രവപരിശോധനയില്‍ പോസിറ്റീവായി. മടവൂര്‍ സ്വദേശി (25) കുവൈത്ത്- കരിപ്പൂര്‍ വിമാനത്തില്‍ മെയ് 30 ന് എത്തി രോഗലക്ഷണത്തെ തുടര്‍ന്ന് നേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ രണ്ടിന് ശേഖരിച്ച സ്രവപരിശോധനയില്‍ പോസിറ്റീവായി.

കുന്ദമംഗലം സ്വദേശി (29) മെയ് 24 ന് ചെന്നൈയില്‍ നിന്ന് സ്‌കൂട്ടറില്‍ എത്തി കുരുവട്ടൂരിലെ ബന്ധുവീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 2 ന് നടത്തിയ സ്രവ പരിശോധനയില്‍ പോസിറ്റീവായി. ചെക്യാടി സ്വദേശി (51) കുവൈത്ത്- കണ്ണൂര്‍ വിമാനത്തില്‍ മെയ് 30 ന് എത്തി വടകര കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 2 ന് രോഗലക്ഷണങ്ങളോടെ കോഴിക്കോട് എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ച് സ്രവപരിശോധനയില്‍ പോസിറ്റീവായി.

Read Also:സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 94 പേര്‍ക്ക്; 39 പേര്‍ രോഗമുക്തരായി

ഫാറൂഖ് കോളജ് സ്വദേശിനി (22) റഷ്യയില്‍ നിന്ന് മെയ് 20 ന് തിരുവനന്തപുരത്ത് എത്തി കെഎസ്ആര്‍ടിസി ബസില്‍ താമരശേരി കൊറോണ പരിചരണ കേന്ദ്രത്തിലായിരുന്നു. ഏഴ് ദിവസത്തെ നിരീക്ഷണത്തിനു ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 2 ന് ശേഖരിച്ച സ്രവപരിശോധനയില്‍ പോസിറ്റീവായി. ഇപ്പോള്‍ എഫ്എല്‍ടിസിയില്‍ ചികിത്സയിലാണ്. മണിയൂര്‍ സ്വദേശിനി (28). ഗര്‍ഭിണിയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് മെയ് 24 ന് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാവുകയും ജൂണ്‍ 2 ന് നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസിറ്റീവാകുകയും ചെയ്തു.
വളയം സ്വദേശി (60). ദോഹ-കണ്ണൂര്‍ വിമാനത്തില്‍ മെയ് 29 ന് എത്തി കോഴിക്കോട് പാളയത്തെ കൊവിഡ് പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 31 ന് ലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റാവുകയും ജൂണ്‍ 2 ന് ശേഖരിച്ച സ്രവപരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു. ഇതോടെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 88 ആയി. 45 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി രോഗമുക്തി നേടി. കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (64), കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ബാലുശേരി വട്ടോളി സ്വദേശി (29), തൂണേരി സ്വദേശി (39), താമരശേരി സ്വദേശി (40), കൊയിലാണ്ടി നടേരി സ്വദേശി (53) എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 42 ആയി.

Story highlights-10 new covid cases confirmed kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top