Advertisement

മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ്

June 4, 2020
Google News 1 minute Read
covid19, coronavirus, malapuram

മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദബാധിതയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയടക്കമാണിത്. അതേസമയം, എട്ടു പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. ജൂണ്‍ രണ്ടിന് കോഴിക്കോട് സ്വകാര്യ അശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ച എടപ്പാള്‍ സ്വദേശിനി, ദുബായില്‍ നിന്ന് ഇവരുടെ കൂടെയെത്തിയ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സഹോദരി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇവര്‍ക്ക് പുറമെ ദുബായി, കുവൈത്ത്, ഖത്തര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഒരു എയര്‍ ഇന്ത്യ ജീവനക്കാരനും രോഗബാധ സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി ഖത്തറില്‍ നിന്ന് എത്തിയ പെരുമ്പടപ്പ് സ്വദേശി, കുവൈത്തില്‍ നിന്ന് എത്തിയ താഴേക്കോട് അരക്കുപറമ്പ് സ്വദേശി, മുംബൈയില്‍ നിന്ന് എത്തിയ താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി , മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ദുബായില്‍ നിന്ന് എത്തിയ പാലക്കാട് വല്ലപ്പുഴ സ്വദേശി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ 148 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 88 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Story Highlights:  covid19, coronavirus, malapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here