Advertisement

കോട്ടയത്ത് മധ്യവയസ്‌കയെ കൊലപ്പെടുത്തിയ സംഭവം; പ്രതി മുഹമ്മദ് ബിലാലിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

June 4, 2020
Google News 2 minutes Read
kottayam murder

കോട്ടയം താഴത്തങ്ങാടിയിൽ മധ്യവയസ്‌കയെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് ബിലാലിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ടു ദിവസം പോലീസിനെ കബളിപ്പിച്ച് ഇടപ്പള്ളിയിൽ ഹോട്ടൽ ജീവനകാരനായി ജോലി ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്ന് പ്രതി കവർച്ച ചെയ്തതിൽ 28 പവൻ സ്വർണ്ണം പൊലീസ് കണ്ടെടുത്തു.

കൊടും ക്രിമിനലായ പ്രതി മുഹമ്മദ് ബിലാൽ ഷീബയെ കൊന്നു ഒരു ദിവസം കഴിഞ്ഞാണ് കൊച്ചിയിലേക്ക് കടന്നത്. അതും കൊല നടന്ന വീട്ടിൽ നിന്ന് മോഷ്ടിച്ചകാറുമായി. ഇടപ്പള്ളി കുന്നുംപുറത്ത് മായാവി എന്ന ഹോട്ടലിൽ പാചകക്കാരനായി ജോലിക്ക് കയറിയ പ്രതി തൊട്ടുടുത്ത് ഹോട്ടൽ ജീവനക്കാർക്ക് എടുത്തിരുന്ന വീട്ടിലാണ് താമസിച്ചത്. കൊച്ചിയിലെത്തിയ പ്രതി ഇടപ്പള്ളിയിലെ ഒരു വീട്ടിൽ ഒളിച്ചു താമസം തുടങ്ങി.

Read Also:‘മരണം ഉറപ്പാക്കാൻ പല തവണ തലയ്ക്കടിച്ചു, ആദ്യം അടിച്ചത് ടീപോയ് കൊണ്ട്’കോട്ടയത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ കുറ്റ സമ്മതം നടത്തി പ്രതി

സിസിടിവി ദൃശ്യത്തിന്റെയും മൊബൈൽ ടവർ ലൊക്കേഷന്റെയും അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാൻ ബിലാലിനെ കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ ഒരു മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ എട്ടരയോടെ ഇടപ്പള്ളി കുന്നുംപുറം വീട്ടിൽ എത്തിച്ചു. തെളിവെടുത്തു. കൊള്ളായടിച്ച സ്വർണത്തിൽ 28 പവൻ വീട്ടിൽ നിന്ന് കണ്ടെത്തി. എന്നാൽ ശേഷിക്കുന്ന സ്വർണ്ണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞില്ല. തെളിവെടുപ്പിനെത്തിച്ചപ്പോൾ മാത്രമാണ് ബിലാൽ ഇടപ്പള്ളിയിലാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാർ പോലും അറിയുന്നത്.

Story highlights-Murder, Kottayam, Mohammed Bilal was brought to Cochin for evidence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here