ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് എംപീസ് എഡ്യുകെയർ പദ്ധതി വഴി ടിവി വിതരണം ചെയ്തു

ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈതാങ്ങുമായി ടി എൻ പ്രതാപൻ എംപി. അതിജീവനം എംപീസ് എഡ്യുകെയർ പദ്ധതി വഴിയാണ് അർഹരായ വിദ്യാർത്ഥികൾക്ക് ടിവി നൽകുന്നത്. തൃശൂർ വരന്തരപ്പിള്ളി എച്ചിപ്പാറ ഗവൺമെന്റ് ട്രൈബൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കെആർ രഞ്ജുവിന് നടൻ ടോവിനോ ടിവി കൈമാറി.
Read Also:ഓൺലൈൻ ക്ലാസ്; ബിവറേജസ് കോർപ്പറേഷൻ 500 ടിവികൾ നൽകും
ഓണ്‌ലൈൻ പഠനത്തിനായി ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാതെ പ്രതിസന്ധിയിലായ വിദ്യാർത്ഥികളെ സഹായിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കും രണ്ടാം ഘട്ടത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്കും മൂന്നാംഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും മാനദണ്ഡമനുസരിച്ച് സ്മാർട്ട് ടിവി നൽകും. പദ്ധതിയുടെ ഭാഗമായി പത്ത് ടിവി നടൻ ടോവിനോയാണ് നൽകുക. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആയ ടോവിനോക്ക് പുറമെ മഞ്ജു വാര്യർ, ബിജു മേനോൻ, സംയുക്താവർമ്മ എന്നിവരും വിവിധ ഘട്ടങ്ങളിൽ പദ്ധതിയുടെ ഭാഗമാകും.
Story highlights:The TVs were distributed via the MPS Educare program to children who lacked the basic facilities for online learning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here