ദേവികയുടെ വീട്ടിൽ ടെലിവിഷൻ എത്തിക്കുമെന്ന് കളക്ടർ

k gopalakrishnan ias

മലപ്പുറം വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസുകാരി ദേവികയുടെ വീട്ടിൽ ടെലിവിഷനും നെറ്റ്‌വർക്കും എത്തിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് ഒരാഴ്ചക്കകം സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ആത്മഹത്യ ചെയ്ത ഇരിമ്പിളിയം ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി ദേവികയുടെ വീട്ടിൽ സന്ദർശനം നടത്തി കുടുംബത്തോട് വിവരങ്ങൾ ആരാഞ്ഞതിന് ശേഷമായിരുന്നു ജില്ലാ കളക്ടറുടെ പ്രതികരണം. ദേവികയുടെ രണ്ടര മാസം പ്രായമായ സഹോദരിയുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ടുളള അസൗകര്യങ്ങൾ ജൂൺ എട്ടിന് മുന്നോടിയായി പരിഹരിക്കും. ഇതിനായി പഞ്ചായത്ത് തലം മുതൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്നും കളക്ടർ പറഞ്ഞു.

Read Also: ദേവികയുടെ ആത്മഹത്യ ദുഃഖകരം; വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

അതേസമയം ദേവികയുടെ മരണത്തിൽ തിരൂർ ഡിവൈഎസ്പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. പെൺകുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുക്കുന്ന സംഘം മരിക്കാൻ ഉണ്ടായ സാഹചര്യം കണ്ടത്തുന്നതിനടക്കം സമഗ്ര അന്വേഷണം നടത്തും.

കഴിഞ്ഞ ദിവസമാണ് മലപ്പുറം വളാഞ്ചേരിയിലെ ദേവിക ആത്മഹത്യ ചെയ്തത്. ഓൺലൈൻ ആയി ക്ലാസുകൾ തുടങ്ങിയപ്പോഴും കുട്ടിക്ക് ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമികമായ വിലയിരുത്തൽ.

 

devika, suicide, online class, malappuram collector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top