Advertisement

പാലക്കാട് ജില്ലയില്‍ ഇന്ന് ഒരു തമിഴ്‌നാട് സ്വദേശിക്ക് ഉള്‍പ്പെടെ 40 പേര്‍ക്ക് കൊവിഡ്

June 5, 2020
Google News 2 minutes Read
coronaviorus palakkad

പാലക്കാട് ജില്ലയില്‍ ഇന്ന് ഒരു തമിഴ്‌നാട് സ്വദേശിക്ക് ഉള്‍പ്പെടെ 40 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 181 ആയി. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേര്‍ക്കുമാണ് ഇന്ന് രോഗം സ്വീകരിച്ചത്. ഇതില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് ജില്ലയില്‍ എത്തിയിട്ടുള്ള ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്.

യുഎഇയില്‍ നിന്നെത്തിയ ഏഴുപേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കര്‍ക്കിടാംകുന്ന് സ്വദേശികളായ ഒരു സ്ത്രീയും (38) രണ്ടു പെണ്‍കുട്ടികളും(5,15), അലനല്ലൂര്‍ സ്വദേശി(25, പുരുഷന്‍), തിരുവേഗപ്പുറ സ്വദേശി (55 പുരുഷന്‍), പറളി സ്വദേശി (47 പുരുഷന്‍), കൂറ്റനാട് വാവന്നൂര്‍ സ്വദേശി (56 പുരുഷന്‍) എന്നിവര്‍ക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു.

Read Also:കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ്: രണ്ട് പേര്‍ക്ക് രോഗമുക്തി

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒന്‍പത് പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. പുഞ്ചപ്പാടം സ്വദേശിയായ ഒരു പുരുഷനും (60) ഒരു പെണ്‍കുട്ടി യും(1 വയസ്), ശ്രീകൃഷ്ണപുരം സ്വദേശി(62, പുരുഷന്‍) പുഞ്ചപ്പാടം സ്വദേശികളായ രണ്ടു വനിതകള്‍(26,50), അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി(45, സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷന്‍), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ), കണ്ണിയംപുറം സ്വദേശി (25 സ്ത്രീ) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ നിന്നും ജില്ലയിലെത്തിയ പത്ത് പോര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീരകരിച്ചത്. പൂക്കോട്ടുകാവ് സ്വദേശി (64 പുരുഷന്‍), വണ്ടാഴി സ്വദേശി (39 പുരുഷന്‍), കരിയമുട്ടി സ്വദേശി (52 പുരുഷന്‍), തൃക്കടീരി സ്വദേശി (45 പുരുഷന്‍), പനമണ്ണ സ്വദേശികളായ അഞ്ച് പേര്‍ (30,39,23,27,31 പുരുഷന്‍), വരോട് സ്വദേശി (34 പുരുഷന്‍) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ നിന്ന് ജില്ലയില്‍ മടങ്ങിയെത്തിയ കിഴക്കേത്തറ സ്വദേശി (23, സ്ത്രീ), ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ കണ്ണാടി സ്വദേശി(47, പുരുഷന്‍), ഉത്തര്‍പ്രദേശില്‍ നിന്ന് മടങ്ങിയെത്തിയ ഒറ്റപ്പാലം വരോട് സ്വദേശി (42 പുരുഷന്‍), കുവൈത്തില്‍ നിന്ന് മടങ്ങിയെത്തിയ മണ്ണാര്‍ക്കാട് തെങ്കര സ്വദേശി (26, പുരുഷന്‍) ആന്ധ്ര പ്രദേശില്‍ നിന്ന് ജില്ലയിലെത്തിയ തത്തമംഗലം സ്വദേശി (39 പുരുഷന്‍), വരോട് സ്വദേശി (48 പുരുഷന്‍), തമിഴ്‌നാട് സ്വദേശി (22 പുരുഷന്‍) തുടങ്ങിയ മൂന്ന് പേര്‍, ലക്ഷദ്വീപില്‍ നിന്ന് മടങ്ങിയെത്തിയ പിരായിരി സ്വദേശി (27 പുരുഷന്‍), കര്‍ണാടകയില്‍ നിന്ന് മടങ്ങിയെത്തിയ കണ്ണിയംപുറം സ്വദേശി (21 സ്ത്രീ) എന്നിവരാണ് ജില്ലയില്‍ മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ച പ്രവാസികള്‍.

Read Also:സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 111 പേർക്ക് ; ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്ക്

അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വാളയാറില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഫോറസ്റ്റ് ഓഫീസര്‍ (40 പുരുഷന്‍), ജില്ലാ ആശുപത്രി ജീവനക്കാരായ മൂന്നുപേര്‍ (46 സ്ത്രീ, 35,48പുരുഷന്‍മാര്‍), കെഎം എസ്‌സിഎല്‍ ജീവനക്കാരന്‍ (41, പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ 181 പേരായി. രോഗികളുടെഎണ്ണത്തില്‍ വര്‍ധനവ് ഉണ്ടായാലും പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളജ് ആശുപത്രിയിലുംചികിത്സയ്ക്കായുള്ള സൗകര്യങ്ങള്‍ ഉള്ളതായി കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചിട്ടുണ്ട്. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം 13 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

Story highlights-40 new covid cases confirmed in palakkad

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here