Advertisement

കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ്: രണ്ട് പേര്‍ക്ക് രോഗമുക്തി

June 5, 2020
Google News 2 minutes Read
covid test

കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച കൊടുവള്ളി സ്വദേശി (41 വയസ്, മെയ് 29 ന് മുംബൈയില്‍ നിന്ന് ട്രെയിനില്‍ എത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ ഒന്നിന് നടത്തിയ സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി. ചികിത്സയ്ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. മാവൂര്‍ സ്വദേശി (26) ദുബായ്- കരിപ്പൂര്‍ വിമാനത്തില്‍ മെയ് 23 ന് എത്തി. ജൂണ്‍ ഒന്നിന് സ്രവപരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. അത്തോളി സ്വദേശി (42).ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ മെയ് 23 ന് എത്തി. ജൂണ്‍ ഒന്നിന് സ്രവപരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.

Read Also:കൊവിഡ് രോഗിയുമായി സമ്പർക്കം; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എണ്‍പതോളം ആരോ​ഗ്യപ്രവ‍ര്‍ത്തകർ നിരീക്ഷണത്തിൽ

കോട്ടൂളി സ്വദേശി (82) അര്‍ബുദത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന വ്യക്തിയാണ്. ജൂണ്‍ രണ്ടിന് മെഡിക്കല്‍ കോളജില്‍ സ്രവപരിശോധന നടത്തി പോസിറ്റീവായി. കൊവിഡ് പോസിറ്റീവായി കണ്ണൂരില്‍ ചികിത്സയിലായിരുന്ന അഴിയൂര്‍ സ്വദേശി (32), മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന കാസര്‍ഗോഡ് സ്വദേശി (38) എന്നിവരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ 48 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 18 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 26 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും രണ്ട് പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ട് വീതം കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എംവിആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ ആറു പോസിറ്റീവ് കേസുകള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.

Story highlights-four new covid cases confirmed in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here