സംസ്ഥാനത്ത് ആരാധനാലയങ്ങളും മാളുകളും തുറക്കരുത്; ഐഎംഎ

Do not open shrines and malls in the state; IMA

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി ആരാധനാലയങ്ങൾ തുറന്നാൽ രോഗവ്യാപനം നിയന്ത്രണാതീതമാവുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതിനു പുറമേ ഉറവിടം കണ്ടെത്താനാവാത്ത കൊവിഡ് കേസുകളിലൂടെ സാമൂഹ്യവ്യാപനം നടക്കുന്നതായി കരുതണമെന്നും ഐഎംഎ വ്യക്തമാക്കുന്നു.

മാത്രമല്ല, രോഗവ്യാപനം ക്രമാതീതമായി വർധിക്കുന്നത് സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്ന സാഹചര്യമുണ്ടാവുമ്പോഴാണ്. ഇളവുകൾ നൽകിയതിനെ തുടർന്ന് ആളുകൾ പുറത്തിറങ്ങി സാമൂഹ്യ അകലം പാലിക്കാതെയും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാതെയും പെരുമാറുന്നുണ്ട്. ഇത് രോഗ വ്യാപനത്തിന് വലിയൊരു കാരണമാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ പലതും വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിലാണ്.
ഇവരിൽ ഭൂരിഭാഗം ആളുകൾക്കും രോഗ ബാധയുള്ളവരുമാണ്. ഇങ്ങനെ എത്തുന്ന ചിലരെങ്കിലും ക്വാറന്റീൻ നിർദേശങ്ങൾ ലംഘിക്കുന്നുമുണ്ട്. ഇത്തരത്തിൽ രോഗം ബാധയുള്ളവരുടെ ഇടപെടൽ സാമൂഹ്യവ്യാപനത്തിലേക്ക് വഴിതെളിക്കുമെന്നിം രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലേക്ക് പേകുകയും ചെയ്യും.

Read Also:ലോക്ക് ഡൗൺ സമ്പൂർണ പരാജയമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

ആരാധനാലയങ്ങളും മാളുകളും തുറക്കുന്നത് വഴി രോഗ വ്യാപനം നിയന്ത്രണാതീതമാകുകയും നിലവിലുള്ള നമ്മുടെ ആരോഗ്യ സംവിധാനത്തെ അത് താറുമാറാക്കുകയും ചെയ്യും. അതിനാൽ ആരാധനാലയങ്ങളും മാളുകളും ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളും നിലവിൽ തുറക്കരുതെന്ന് ഐഎംഎ കേരള ഘടകം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Story highlights-Do not open shrines and malls in the state; IMA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top