ലോക്ക് ഡൗൺ സമ്പൂർണ പരാജയമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

ലോക്ക് ഡൗൺ സമ്പൂർണ പരാജയമെന്ന് വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി. ലോക്ക് ഡൗൺ ഇന്ത്യയിൽ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാൾ മോശമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. അടച്ചുപൂട്ടൽ കാരണം രോഗബാധ തടയാൻ സാധിച്ചില്ലെന്നും, ജിഡിപി തകർന്നതായി ബജാജ് എംഡി രാജീവ് ബജാജ് പറഞ്ഞു. രാഹുൽ ഗാന്ധിയും രാജീവ് ബജാജുമായി നടത്തിയ സംവാദ പരിപാടിയായിരുന്നു പ്രതികരണം.
കുടിയേറ്റ തൊഴിലാളികളുടെയും ദരിദ്രരുടെയും ജീവിതത്തെ വളരെ മോശമായിട്ടാണ് ലോക്ക് ഡൗൺ ബാധിച്ചത്. അഭയം തേടാൻ ഒരിടം ഇല്ലാതെ തൊഴിലാളികൾ കഷ്ടപ്പെട്ടു. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നാണ് കോൺഗ്രസ് നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കി. രോഗബാധിതർ വൻതോതിൽ വർധിക്കുമ്പോൾ ലോക്ക് ഡൗണിൽ ഇളവുകൾ നൽകുന്ന ഏക രാജ്യം ഇന്ത്യയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
Read Also:കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇളവ്; കേന്ദ്രസർക്കാരിനെ വിമർശിച്ച് മായാവതി
സമാനമായ പ്രതികരണമാണ് സംവാദത്തിൽ ബജാജ് എംഡി രാജീവ് ബജാജ് നടത്തിയത്. ഇന്ത്യയുടെ തൊട്ടടുത്തുള്ള വിയറ്റ്‌നാം, തായ് വാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. എന്നാൽ, ഈ രാജ്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളെയാണ് ഇന്ത്യ മാതൃകയാക്കിയത്. ഇത് തെറ്റായ രീതിയാണെന്ന് രാജീവ് ബജാജ് പറഞ്ഞു. ലോക്ക് ഡൗൺ കാലത്തെ ഇന്ത്യയിലെ സാമ്പത്തിക തകർച്ചയും ഒരു മണിക്കൂറോളം നീണ്ട സംവാദത്തിൽ ഇരുവരും ചർച്ച ചെയ്തു.
Story highlights-Rahul Gandhi repeatedly called Lockdown a complete failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here