ആലപ്പുഴ ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ്; നാലു പേര്‍ക്ക് രോഗമുക്തി

covid19, coronavirus,

ആലപ്പുഴ ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നും വന്നതാണ്. മെയ് 25ന് മുംബയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍ എത്തി തുടര്‍ന്ന് ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ് , ചമ്പക്കുളം സ്വദേശിയായ യുവാവ് , 58 വയസുള്ള കരുവാറ്റ സ്വദേശി , തൈക്കാട്ടുശേരി സ്വദേശിയായ യുവാവ് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 22ന് ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തി, തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെറുതന സ്വദേശിയായ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ ആള്‍.

അതേസമയം, മെയ് 25ന് രോഗം സ്ഥിരീകരിച്ച നാല് പേര്‍ ഇന്ന് രോഗമുക്തരായി. മാവേലിക്കര ,ചെന്നിത്തല , നൂറനാട്, മാന്നാര്‍ സ്വദേശികളാണ് രോഗമുക്തരായത്. ഇതോടെ നിലവില്‍ 66 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ 12 പേര്‍ രോഗമുക്തരാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ചുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Story Highlights:  covid19, coronavirus, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top