തിരുവനന്തപുരത്തെ കൂട്ടബലാത്സംഗം; അഞ്ച് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് ഉൾപ്പെടെ അഞ്ച് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ആറ് പ്രതികളാണുള്ളത്. ഒരാൾക്കായുള്ള തെരച്ചിൽ നടക്കുന്നതായി പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് കൊടിയ പീഡനമാണ്. ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചത്. കൂടെയുണ്ടായിരുന്ന മകനേയും ഭർത്താവിന്റെ സുഹൃത്തുക്കൾ ഉപദ്രവിച്ചതായി യുവതി ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെ മൂന്ന് മണിക്ക് ബീച്ചിലേക്കെന്ന് പറഞ്ഞാണ് തന്നെയും മകനേയും ഭർത്താവ് കൊണ്ടുപോയത്. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അതിന് തൊട്ടു മുൻപത്തെ ദിവസവും അവിടെ കൊണ്ടുപോയിരുന്നു. അവിടെ ഒരു പ്രായമായ സ്ത്രീ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയതിന് പിന്നാലെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. ഭർത്താവ് തന്നെയും നിർബന്ധിച്ച് കുടിപ്പിച്ചു. അതിന് ശേഷം അവർ പുറത്തേക്ക് പോയി. താൻ മുറിയിൽ കിടന്നപ്പോൾ വെള്ളമെടുക്കാൻ എന്നു പറഞ്ഞ് രണ്ട് പേർ അകത്തേക്ക് കടന്നുവന്നു. പുറത്ത് ഭർത്താവുമായി ചിലർ വഴക്കുണ്ടാക്കുന്നുണ്ടെന്നും അവിടേയ്ക്ക് ചെല്ലണമെന്നും അവർ പറഞ്ഞു. മകനുമായി പുറത്തേക്കിറങ്ങിയ തന്നെ വഴിയിൽ വച്ച് ഒരു ഓട്ടോയിലേക്ക് വലിച്ചു കയറ്റി പത്തേക്കർ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

read also: ‘സിഗരറ്റ് കൊണ്ട് കുത്തി, വസ്ത്രം വലിച്ചു കീറി, കൂടെയുണ്ടായിരുന്ന മകനും മർദനം’; തിരുവനന്തപുരത്ത് യുവതി നേരിട്ടത് കൊടിയ പീഡനം

വഴിയിൽ കണ്ട ചിലരുടെ ഇടപെടൽ കൊണ്ടാണ് വീട്ടിൽ എത്തിയതെന്നും യുവതി പറഞ്ഞു. വീട്ടിലെത്തിയപ്പോൾ ഭർത്താവ് അവിടേയ്ക്ക് എത്തി. പൊലീസിൽ പരാതി നൽകരുതെന്ന് പറഞ്ഞു. ഭർത്താവ് മുൻപും ഉപദ്രവിച്ചിട്ടുണ്ട്. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതാണ്. ഒരു മാസം മുൻപാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതി തിരികെ വീട്ടിലെത്തി. ഭർത്താവിനെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Story highlights- trivandrum rape, gang rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top