ഗൃഹൗഷധി സസ്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും: മന്ത്രി കെകെ ശൈലജ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഗൃഹൗഷധി സസ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. ഇതോടൊപ്പം ‘രോഗപ്രതിരോധത്തിന് ഗൃഹൗഷധികള്‍’ പോസ്റ്റര്‍ പ്രകാശനവും മന്ത്രി നടത്തി.ഗൃഹൗഷധികള്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സംസ്ഥാന ആയുഷ് വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ രാജ്യത്താകമാനം നടപ്പിലാക്കിവരികയാണ്. സംസ്ഥാനത്തും ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ആയുഷ് വകുപ്പിന് കീഴിലുള്ള സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് ‘രോഗപ്രതിരോധത്തിന് ഗൃഹൗഷധികള്‍’. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗൃഹൗഷധികള്‍ വീടുകളില്‍ വിതരണം ചെയ്ത് നട്ടുവളര്‍ത്തുകയും നിത്യജീവിതത്തില്‍ അനുയോജ്യമായ രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Read Also:‘സെലിബ്രേറ്റ് ബയോഡൈവേഴ്‌സിറ്റി’ ഇന്ന് ലോക പരിസ്ഥിതി ദിനം
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുതകുന്ന തുളസി, മഞ്ഞള്‍, ഇഞ്ചി, കിരിയാത്ത്, പനികൂര്‍ക്ക, തിപ്പലി, കുരുമുളക്, ആര്യവേപ്പ്, ആടലോടകം, ചിറ്റമൃത് തുടങ്ങിയ ഔഷധസസ്യങ്ങള്‍ വീടുകളില്‍ നട്ടുവളര്‍ത്തുകയും നിത്യജീവിതത്തില്‍ ഗൃഹൗഷധികളുടെ ഉപയോഗം ശീലമാക്കുകയും അതിലൂടെ പ്രകൃതിദത്തമായ രോഗ പ്രതിരോധ ശേഷി ഓരോരുത്തരിലും ആര്‍ജിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ‘രോഗപ്രതിരോധത്തിന് ഗൃഹൗഷധികള്‍’ എന്ന പദ്ധതിയുടെ ലക്ഷ്യം.
Story highlights-grihaoushadi in all houses of the state: Minister KK Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here