‘സെലിബ്രേറ്റ് ബയോഡൈവേഴ്‌സിറ്റി’; ഇന്ന് ലോക പരിസ്ഥിതി ദിനം

World Environment Day

ഇന്ന് ലോക പരിസ്ഥിതി ദിനം. ‘സെലിബ്രേറ്റ് ബയോഡൈവേഴ്‌സിറ്റി’ എന്നതാണ് ഇത്തവണത്തെ പ്രിസ്ഥിതി ദിന പ്രമേയം. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂൺ 5 മുതൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടഹക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് ഒരോ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

ഇക്കുറി കൊവിഡ് മഹാമാരിയെ തുടർന്നുള്ള ആഗോള പ്രതിസന്ധിക്കിടെയാണ് പരിസ്ഥിതി ദിനം ആചരിക്കപ്പെടുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യങ്ങളൊക്കെ അടച്ചുപൂട്ടിയപ്പോൾ പ്രകൃതിയെ സംബന്ധിച്ച് അതൊരു ഗുണകരമായ മാറ്റമായിരുന്നു എന്ന് തന്നെ പറയാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രകൃതി അതിന്റെ സ്വത്ത്വത്തെ തിരിച്ചു പിടിക്കുകയായിരുന്നു.

ആഗോള വായുമലിനീകരണ തോത് അതിന്റെ സമീപകാല റെക്കോർഡിലേക്ക് താഴ്ന്നു. കടകൾ അടഞ്ഞു കിടന്നപ്പോൾ തെരുവുകളിൽ നിന്ന് മനുഷ്യൻ അകന്നപ്പോൾ നിരത്തുകൾ പക്ഷികളും മൃഗങ്ങളും കൈയ്യടക്കി. മൂന്ന് പതിറ്റാണ്ടിനു ശേഷം ഗംഗയിൽ ഡോൾഫിനുകൾ മടങ്ങിയെത്തി. പ്രകൃതിയുടെ വന്യതയിൽ നിന്ന് മനുഷ്യൻ അകലം പാലിച്ചതിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു ഇവയൊക്കെ.

വികസനം തുറന്നിട്ട വാതിലൂകളിലൂടെ രാജ്യാതിർത്തികൾ ഭേദിച്ച് വിനിമയം ചെയ്യപ്പെട്ടപ്പോൾ തിങ്ങി നിറഞ്ഞ മരങ്ങളുടെ ഇലകളെ അത് പൊഴിച്ചിട്ടു എന്നത് പലപ്പോഴും നമ്മൾ വിസ്മരിച്ചു എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ അടച്ചിടൽ കാലം.

ഈ മാറ്റങ്ങൾക്ക് കേവലായുസ് മാത്രമേ ഉള്ളു എന്നതിന് മുന്നറിയിപ്പ് നൽകുന്നാണ് ചൈനയിലെ പാഠം. ഫെബ്രുവരിയിൽ ചൈനയിലെ വായുമലിനീകരണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഓരോന്നായി പിൻവലിച്ചപ്പോൾ രാജ്യത്തെ വായുമലിനീകരണതോത് വീണ്ടും പഴയപടി ആയിരിക്കുന്നു.

Read Alsoപരിസ്ഥിതി ദിനം: ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ ഈ വര്‍ഷം നടും: മുഖ്യമന്ത്രി

കൊവിഡിൽ സംതംഭിച്ചു പോയ വിപണിയെ തിരിച്ചുപിടിക്കാൻ ആഗോള പരിസ്ഥിതി സംരക്ഷണ നിയമങ്ങളെല്ലാം കാറ്റിൽ പറത്താനിരിക്കുകയാണ് ട്രംപ് ഭരണകൂടം. സമാനമായാണ് ലോകത്തെ ഭൂരിപക്ഷം ഭരണ നേതാക്കളും ചിന്തിക്കുന്നത്. കൊവിഡ് പോലെ ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരികളിൽ പലതും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്നവയാണ്. പരിസ്ഥിതി നശവും കാലാവസ്ഥവ്യതിയാനവുമൊക്കെയാണ് ഇതിന്റെ പ്രധാനകാരണമെന്നാണ് പഠനങ്ങൾ പറയുന്നത്.

നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് ലളിതമായി പരിസ്ഥിതിയെന്നു വിളിക്കുന്നത്. അതിലെ അചേതവനും സചേതനവുമായ മുഴുവൻ വസ്തുക്കളും പരിസ്ഥിതിയുടെ ഭാഗമാണ്. അതിന്റെ സന്തുലിതമായ നിലനിൽപാണ് മനുഷ്യന്റെ ജീവിതത്തെയും ആയാസകരമാക്കുന്നത്. കൊവിഡ് കാലത്തെ ഈ പരിസ്ഥിതി ദിനം ഓർമപ്പെടുത്തുന്ന പ്രസക്തമായ പാഠവും ഇതുതന്നെയാണ്.

Story highlights-‘Celebrate Biodiversity’; Today is World Environment Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top