ആഫ്രിക്കയിൽ കുടുങ്ങിയ ദിലീഷ് പോത്തൻ ഉൾപ്പെടെയുള്ള ‘ജിബൂട്ടി’ സിനിമാ സംഘം ഇന്ന് തിരിച്ചെത്തും

jibutti film crew lands today from africa kochi dileesh pothan

ജിബൂട്ടി സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സിനിമാ സംഘം ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. ദിലീഷ് പോത്തനടക്കം 71 പേരാണ് സംഘത്തിലുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും കൊവിഡ് ലോക്ക് ഡൗൺ മൂലം ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ കുടുങ്ങുകയായിരുന്നു.

ഏപ്രിൽ 14ന് ഷൂട്ടിംഗ് കഴിഞ്ഞ് ജിബൂട്ടിയിൽ പ്രത്യേകമൊരുക്കിയ താമസസ്ഥലത്തായിരുന്നു സംഘം. ജിബൂട്ടി ഗവൺമെന്റും ചിത്രത്തിന്റെ നിർമാതാവായ ജോബി പി സാമും ഇന്ത്യൻ എംബസിയും ചേർന്ന് നടത്തിയ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്. വൈകീട്ട് ആറിന് എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തുന്ന സംഘം ഇന്ന് തന്നെ ക്വാറന്റീനിൽ പ്രവേശിക്കും.

കിഴക്കേ ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത ജിബൂട്ടി എന്ന സ്ഥലത്തായിരുന്നു സിനിമാ ഷൂട്ടിംഗ്. മാർച്ച് അഞ്ചിന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ജിബൂട്ടിയിലെത്തിയിരുന്നു.ദിലീഷ് പോത്തനെ കൂടാതെ അമിത് ചക്കാലക്കൽ, ജേക്കബ് ഗ്രിഗറി, അഞ്ജലി നായർ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന സിനിമ നിർമിക്കുന്നത് ബ്ലൂ ഹിൽ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ സ്വീറ്റി മരിയ ജോബിയാണ്. ശകുൻ ജസ്വൾ, രോഹിത് മഗ്ഗു, അലൻസിയർ, ഗീത, സുനിൽ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വിൽസൺ, മാസ്റ്റർ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങിയവരും സിനിമയിലുണ്ട്. കഥ, സംവിധാനം- എസ് ജെ ജിനു, തിരക്കഥ, സംഭാഷണം- അഫ്സൽ കരുനാഗപ്പള്ളി, ഛായാഗ്രഹണം- ടി ഡി ശ്രീനിവാസ്,എഡിറ്റ്- സംജിത് മുഹമ്മദ്. കൈതപ്പുറമാണ് സിനിമയിലെ പാട്ടുകൾക്ക് വരികളെഴുതുന്നത്. സംഗീതമൊരുക്കുന്നത് ദീപക് ദേവ്.

Story highlights:jibutti film crew lands today from africa ,kochi, dileesh pothan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top