Advertisement

ത്രില്ലടിപ്പിക്കാൻ പോലീസ് കഥയുമായി ഷഹി കബീർ വീണ്ടും ; റോന്തിന്റെ ടീസർ പുറത്ത്

2 days ago
Google News 3 minutes Read

പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷഹി കബീർ സംവിധാനം ചെയ്യുന്ന റോന്തിന്റെ ടീസർ റിലീസ് ചെയ്തു. ദിലീഷ് പോത്തൻ, റോഷൻ മാത്യു, ലക്ഷ്മി മേനോൻ, രാജേഷ് മാധവൻ, സുധി കോപ്പ, കൃഷ്ണ കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെങ്കിലും ടീസറിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ മാത്രമേ കാണിക്കുന്നുള്ളൂ. ഓഫീസർ ഓൺ ഡ്യൂട്ടി, ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങൾക്ക് വേണ്ടി പേന ചലിപ്പിച്ച ഷഹി കബീർ ‘ഇല വീഴ്ച പൂഞ്ചിറക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്നതും ഒരു പോലീസ് കഥയാണ് എന്നത് ശ്രദ്ധേയമാണ്. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിൽ ദിലീഷ് പോത്തൻ എന്ന സീനിയർ പോലീസ് ഉദ്യോഗസ്ഥനെയും, റോഷൻ മാത്യു ദിനനാഥ് എന്ന ജൂനിയർ ഉദോഗസ്ഥനെയും അവതരിപ്പിക്കുന്നു. ടീസർ സൂചിപ്പിക്കുന്നത് ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവമാണ് പ്രധാനമായും ‘റോന്തി’ന്റെ പ്രമേയമാകുന്നതെന്നാണ്. ചിത്രത്തിൽ സംവിധായകൻ ഷഹി കബീറും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് പ്രവീൺ മംഗലത്താണ്. വിനീത് ജെയിൻ, രതീഷ് അമ്പാട്ട്, രെഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവ് അമൃത പാണ്ഡെയാണ്. ചിത്രം ജൂൺ 13 ന് തിയറ്ററുകളിലെത്തും.

Story Highlights :Shahi Kabir is back with a thrilling police story; Ronth’s teaser is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here