കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇന്ന്; താരങ്ങുടെ പ്രതിഫലത്തുക കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും

താരങ്ങുടെ പ്രതിഫലത്തുക കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇന്ന് യോഗം ചേരും. അതേസമയം,  ഔട്ട് ഡോർ ഷൂട്ടിങ്ങിനുള്ള അനുമതി ലഭിച്ച ശേഷം മാത്രം സിനിമകളുടെ ചിത്രീകണം പുനരാരംഭിക്കാനാണ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം.

ഔട്ട് ഡോർ ഷൂട്ടിംഗിനുള്ള അനുമതി കൂടി ലഭിക്കുന്നതോടെ മുടങ്ങിയ സിനിമകളുടെ ചിത്രീകരണങ്ങൾ പുനരാരംഭിക്കേണ്ടതായുണ്ട്. എന്നാൽ, സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ. താരങ്ങളുടെയും പ്രധാന സാങ്കേതിപ്രവർത്തകരുടേയും പ്രതിഫല തുക കുറക്കണമെന്നാവശ്യപ്പെടുന്നത് സംബന്ധിച്ച നിർണായക തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും.

അതേസമയം, നിർമാതാക്കളുട ആവശ്യം ന്യായമാണെന്ന് ഫെഫ്കയും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഔദ്യോഗിക പ്രതികരണം വന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് താരസംഘടന. കൊച്ചിയിലെ ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷന്റെ ആസ്ഥാന മന്ദിരത്തിലാണ് നിർണായക യോഗം.

Story highlight: Kerala Film Producers Association today Discussions on reducing the remuneration of stars will be discussed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top