നിർധനരായ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കാൻ ബിവറേജസ് കോർപറേഷൻ 500 ടിവികൾ നൽകും

നിർധനരായ സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിനായി കേരള സംസ്ഥാന ബിവറേജസ് കോർപറേഷൻ 500 ടി വി സെറ്റുകൾ നൽകും. ബീവറേജസ് കോർപറേഷന്റെ പൊതുനന്മാ ഫണ്ട് ഉപയോഗിച്ചാണ് ടെലിവിഷൻ സെറ്റുകൾ നൽകുകയെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേനയാണ് ടിവി സെറ്റുകൾ നൽകുക.
Read Also:കുട്ടികൾക്ക് പഠന സാമഗ്രികൾ ലഭ്യമാക്കാൻ ടിവി ചലഞ്ചുമായി വ്യവസായ വകുപ്പ്
ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി എല്ലാവർക്കും ഇതിനാവശ്യമായ സംവിധാനം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്തുണയായാണ് ബിവറേജസ് കോർപറേഷൻ സിഎസ് ആർ ഫണ്ടുപയോഗിച്ച് നിർധന വിദ്യാർഥികൾക്കായി 500 ടിവി സെറ്റുകൾ നൽകുന്നത്.
Story Highlights – Kerala State Beverages Corporation will provide 500 TV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here