കോട്ടയം കൊലപാതകം: പ്രതിക്ക് കുട്ടിക്കാലം മുതൽ കുറ്റവാസന

കോട്ടയം കൊലപാതക കേസിലെ പ്രതി ആലപ്പുഴയിൽ കാർ ഉപേക്ഷിച്ച സംഭവം പൊലീസ് അന്വേഷണ വിധേയമാകും. പ്രതി മുഹമ്മദ് ബിലാൽ കുറച്ചു കാലം ആലപ്പുഴയിലായിരുന്നു താമസിച്ചിരുന്നത്. കുട്ടികാലം മുതൽ തന്നെ ഇയാൾക്ക് കുറ്റവാസന ഉള്ളതായി നാട്ടുകാർ പ്രതികരിച്ചു.
കൊല നടത്തിയ ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിൽ എത്തിയ മുഹമ്മദ് ബിലാൽ, താൻ മുൻപ് പഠിച്ചിരുന്ന സ്‌കൂളിന് സമീപം വാഹനം ഉപേക്ഷിച്ച് എറണാകുളത്തേയ്ക്ക് കടന്നു. അഞ്ചു വർഷം മുൻപ് പ്രതി മുഹമ്മദ് ബിലാലും കുടുംബവും താമസിച്ചിരുന്നത് ആലപ്പുഴയിലാണ്. ഇവിടുത്തെ ഇടറോഡുകൾ എല്ലാം പ്രതിക്ക് കൃത്യമായി അറിയാം. വർഷങ്ങൾ കഴിഞ്ഞെങ്കിലും നാട്ടുകാർക്ക് ബിലാലിനെ ഇപ്പോഴും ഓർമയുണ്ട്. കുട്ടികാലം മുതൽ തന്നെ ഇയാൾ മോഷണം പതിവാക്കിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ബിലാലിനെ മകനെപ്പോലെയാണ് കൊല്ലപ്പെട്ട ഷീബ കണ്ടിരുന്നതെന്ന് ബന്ധുക്കളും പ്രതികരിച്ചു.
read also: കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം; കൊലപാതകം നടന്നത് ഇങ്ങനെ
ഡിവൈഎസ്പി ഓഫീസ് ഉൾപ്പെടെ സ്ഥിചെയ്യുന്ന തന്ത്രപ്രധാന മേഖലയിൽ പ്രതി വാഹനം ഉപേക്ഷിച്ചിട്ടും പൊലീസിന് ഒരു വിവരവും ലഭിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Story highlights- kottayam murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here