ആലുവയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

ആലുവ യുസി കോളജിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഡോകടറുടെ വീട് വൃത്തിയാക്കുന്നതിനിടെയാണ് തനിക്ക് അസ്ഥികൂടം ലഭിച്ചതെന്ന് കസ്റ്റഡിയിലുള്ള ആൾ പൊലീസിനോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
മില്ലുംപടിയിലാണ് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളാണ് കാർഡ്‌ബോർഡ് പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. വൈദ്യപഠനത്തിന് ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് പരിശോധനയ്ക്ക് എത്തുകയായിരുന്നു.
read also: കാർഡ്‌ബോർഡ് പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
അറുപത് വയസ് തോന്നിക്കുന്ന ആളുടേതാണ് അസ്ഥികൾ. അതേസമയം കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
story highlights- human skull, Aluva uc college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here