കാർഡ്‌ബോർഡ് പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും

ആലുവ യുസി കോളജിന് സമീപം മില്ലുംപടിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് കാർഡ്‌ബോർഡ് പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
read also: തിരുവനന്തപുരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ
വയലിനോട് ചേർന്നാണ് പെട്ടി കണ്ടത്. പുരുഷന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതാണോ എന്ന് സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
story highlights- aluva uc college, human skull and bones
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here