തിരുവനന്തപുരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം പോത്തൻകോട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. യുവതിയുടെ ഭർത്താവിനെ നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കണിയാപുരം സ്വദേശിനിയാണ് പീഡനത്തിനിരയായത്. പോത്തൻകോട്ടെ വീട്ടിൽ നിന്ന് വൈകീട്ട് നാല് മണിയോടെ ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ കൊണ്ടുപോയി. അവിടെ വച്ച് ആറുപേർ അടങ്ങുന്ന സംഘം യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

read also: തിരുവനന്തപുരം പോത്തന്‍കോട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

ഇതിനിടെ യുവതി വീട്ടിൽ നിന്ന് ഇറങ്ങിയോടി. തുടർന്ന് വഴിയിൽ കണ്ട ഒരു വാഹനത്തിൽ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ വീട്ടിൽ എത്തിച്ചു. വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് കഠിനംകുളം പൊലീസ് വീട്ടിലെത്തി ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിലായ യുവതിയെ പൊലീസിന്റെ സഹായത്തോടെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: woman, rape, Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top