സിനിമാ താരങ്ങൾ പ്രതിഫലം കുറക്കണം; നിലപാടിലുറച്ച് നിർമാതാക്കൾ: യോഗം തുടരുന്നു

നിർമാതാക്കളുടെ സംഘടനയുടെ യോഗം കൊച്ചിയിൽ പുരോഗമിക്കുന്നു. താരങ്ങളുടെ പ്രതിഫലം, സിനിമ നിർമ്മാണച്ചെലവ് കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതിൽ ഔദ്യോഗിക തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് താരസംഘടന.
കൊച്ചിയിലെ ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷന്റെ ആസ്ഥാന മന്ദിരത്തിലാണ് നിർണായക യോഗം നടക്കുന്നത്. സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലുറച്ചാണ് നിർമാതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നത്. താരങ്ങളുടെയും പ്രധാന സാങ്കേതിപ്രവര്‍ത്തകരുടേയും പ്രതിഫല തുക കുറക്കണമെന്നാവശ്യപ്പെടുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും.
Read Also:കൊവിഡ് പ്രതിരോധം: നിയോജക മണ്ഡലതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും സര്‍വ്വകക്ഷി യോഗം ചേരും
അതേസമയം നിര്‍മ്മാതാക്കളുട ആവശ്യം ന്യായമാണെന്ന് ഫെഫ്കയും വ്യക്തമാക്കിയിരുന്നു. ഓൺലൈൻ സിനിമ റിലീസുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടത്തിയ കണക്കെടുപ്പും യോഗത്തിൽ ചർച്ച ചെയ്യും. ഔട്ട് ഡോർ ഷൂട്ടിംഗിനുള്ള അനുമതി കൂടി ലഭിക്കുന്നതോടെ മുടങ്ങിയ സിനിമകളുടെ ചിത്രീകരണങ്ങൾ പുനരാരംഭിക്കേണ്ടതുണ്ട്. ഇതും പ്രധാന ചർച്ചവിഷയമാണ്. സിനിമ റിലീസുമായി ബന്ധപ്പെട്ട് ഫിലിം ഡിസ്ട്രിബ്യുറ്റേഴ്‌സ് അസോസിയേഷനും തിയേറ്റർ ഉടമകളുടെ സംഘടയുമായി കൂടിയാലോചിക്കുന്നതിനുമുള്ള തീരുമാനങ്ങളും യോഗത്തിലുണ്ടാകും.
Story highlights-Producers association meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here