‘സിനിമ റിലീസാണ് സാർ, അതുകൊണ്ട് വേഗം കൂടിപ്പോയതാണ്’ തമാശ സിനിമയുടെ സംവിധായകൻ പൊലീസിനോട്

തമാശ സിനിമ റിലീസിന്‍റെ ഒന്നാം വർഷം രസകരമായ പോസ്റ്റുമായി സിനിമയുടെ സംവിധായകൻ അഷ്‌റഫ് ഹംസ. അഷ്‌റഫിന്റെ പോസ്റ്റ് വൈറലാകുകയാണ്. കഴിഞ്ഞ വർഷം സിനിമ ഇറങ്ങിയ ദിവസം ഉണ്ടായ അനുഭവമാണ് ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവയ്ക്കുന്നത്.
കുറിപ്പ് വായിക്കാം,
‘ തമാശ ‘
…………….
ഇന്നെന്റെ സിനിമ റിലീസാണ്, പടം തുടങ്ങിക്കാണും സർ… അതുകൊണ്ട് വേഗത കൂടിപ്പോയതാണ്..
പൊലീസുകാർ ചിരിയോടെ അടുത്തേക്ക് വന്നു,
‘ഓ, ഡയറക്ടർ ആണല്ലേ..
ഏതാ പടം’..?
‘തമാശ’..
All the best..
ധൈര്യമായി പോകൂ ..
ഇത്രേം വേഗത വേണ്ട ..
.. എല്ലാവരും ചിരിയോടെ ആശംസിച്ചു.
നന്നായി വരുമെന്ന് ….
Thank you All …..
ബോഡി ഷെയിമിംഗിനെക്കുറിച്ചായിരുന്നു സിനിമയിൽ സംസാരിച്ചിരുന്നത്. മികച്ച വിജയം സിനിമ നേടി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് വിനയ് ഫോർട്ടും ചിന്നു ചാന്ദ്‌നിയുമാണ്. വ്യത്യസ്തമായി വിഷയം സംസാരിച്ച സിനിമ പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയിരുന്നു. അഷ്‌റഫ് ഹംസയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു സിനിമ. സമീർ താഹിറായിരുന്നു ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ജോൺ ക്ലാരിനെറ്റ്, അരുൺ കുര്യൻ എന്നിവരും സിനിമയിൽ അഭിനയിച്ചിരുന്നു.
Story highlights- tamasha film one year director ashraf hamza fb post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here