ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമണങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെടാനൊരുങ്ങി കേന്ദ്രം

central government

ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമണങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെടാൻ കേന്ദ്രസർക്കാർ തീരുമാനം. ഒരോ കേസുകളിലെയും ആക്ഷൻ ടെക്കൻ റിപ്പോർട്ട് അടക്കം സമർപ്പിക്കാൻ ആണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുക. മരണപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ 50 ലക്ഷം വീതമുള്ള ഇൻഷുറൻസ് തുക നൽകാനുള്ള നടപടി അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനും സർക്കാർ നടപടികൾ ആരംഭിച്ചു.

മഹാമാരിയുടെ മുന്നണിയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ വലിയ വെല്ലുവിളിയാണ് രാജ്യമാകെ നേരിടുന്നത്. ഇക്കൂട്ടത്തിൽ എറ്റവും പ്രധാനം ആരോഗ്യ പ്രപർത്തകർക്ക് നേരെ ഉണ്ടാകുന്ന ആക്രമങ്ങളാണ്. ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിലെ അന്വേഷണം ഉചിതമായി നടക്കുന്നില്ല എന്ന പരാതി ആരോഗ്യ പ്രവർത്തകർ ഉയർത്തുന്നുണ്ട്. പല സംഭവങ്ങളിലും പ്രദേശിക രാഷ്ട്രീയ നേത്യത്വങ്ങൾക്ക് ഇക്കാര്യത്തിൽ ഉള്ള ബന്ധം ആണ് അന്വഷണത്തെ വഴിമുട്ടിക്കുന്നത്. നിയമം കർശനമായിട്ടും ഇക്കാര്യത്തിൽ മാറ്റങ്ങൾ ഒന്നും ദ്യശ്യവും അല്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്.

Read Also:പുതിയ പദ്ധതികൾ ഒന്നുമില്ല; കർശന ചെലവ് ചുരുക്കൽ നടപടിയുമായി കേന്ദ്രസർക്കാർ

ഒരോ സംഭവങ്ങളുടെയും വിവരം ശേഖരിച്ച പരിശോധിക്കാനും ആവശ്യമെങ്കിൽ പ്രത്യേക സംഘങ്ങളെ ശുപാർശ ചെയ്യാനും ആണ് തീരുമാനം. ആരോഗ്യ പ്രവർത്തകർക്ക് നൽകിയ ഉറപ്പിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഒഫീസിന്റെ നിർദേശം അനുസരിച്ചാണ് ഇടപെടൽ. അതേസമയം, ആരോഗ്യ പ്രവർത്തകർക്ക് പ്രഖ്യാപിച്ച ഇൻഷുറൻസ് തുകയുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. അടുത്ത ശനിയാഴ്ചയ്ക്ക് മുൻപ് പൂർത്തിയാകും വിധമാകും ഇക്കാര്യത്തിലെ നടപടികൾ പൂർത്തിയാകുക.

Story highlights-The Center is seeking details of the attacks on health professionals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top