തൃശൂരില്‍ സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 99961 ടണ്‍ നെല്ല്

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും നൂറ് മേനി വിളവെടുത്ത് തൃശൂര്‍ ജില്ല. സപ്ലൈകോ മുഖേന 99961 ടണ്‍ നെല്ല് ഇതിനോടകം സംഭരിച്ചു കഴിഞ്ഞു. 269 കോടി രൂപയാണ് ഇതിന്റെ മൂല്യം. പാഡി റെസീപ്റ്റ് ഷീറ്റ് (പിആര്‍എസ്) ബാങ്കുകളില്‍ ഹാജരാക്കുന്നതനുസരിച്ച് ലഭിക്കുന്ന തുക ബാങ്കുകള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാകും. ഇങ്ങനെ 10 ബാങ്കുകളാണ് ജില്ലയില്‍ നെല്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. ഇതനുസരിച്ച് 239 കോടി കര്‍ഷകര്‍ക്ക് ഇതിനകം ലഭിച്ചു കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ഇത്തവണ കര്‍ഷകര്‍ കൂടുതല്‍ കരുതലോടെയാണ് കൃഷിയിറക്കിയത്.
Read Also:തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചു
142 ഏക്കറില്‍ 400 ടണ്‍ മാത്രമാണ് ഇനി സംഭരിക്കാന്‍ ബാക്കിയുള്ളത്. മറ്റത്തൂര്‍ (15 ഏക്കര്‍), നെന്മണിക്കര (15 ഏക്കര്‍), കാടുകുറ്റി (15 ഏക്കര്‍), മുരിയാട് (20 ഏക്കര്‍), നടത്തറ( 42 ഏക്കര്‍), മുല്ലശ്ശേരി കോള്‍ ഡബിള്‍ (35 ഏക്കര്‍) എന്നിവിടങ്ങളില്‍ മാത്രമാണ് ഇനി നെല്ല് സംഭരിക്കാനുള്ളത്. ഇത് കൂടി പൂര്‍ത്തീകരിച്ചാല്‍ ജില്ലയില്‍ 102500 ടണ്‍ നെല്ലാണ് സപ്ലൈകോയ്ക്ക് സംഭരിക്കാന്‍ സാധിക്കുക. 276 കോടി രൂപയാണ് ഇതിന്റെ മൂല്യം.
Story highlights-Thrissur Supplyco procured 99961 tonnes of paddy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here