സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി ടെസ്റ്റ് തിങ്കളാഴ്ച മുതല്‍

covid antibody test

സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി ടെസ്റ്റ് തിങ്കളാഴ്ച മുതല്‍ നടത്തും. പനി ബാധിതരെയും ശ്വാസകോശ രോഗങ്ങളുള്ളവരെയും പരിശോധിക്കും. ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ് ആന്റിബോഡി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഴ്ച്ചയില്‍ 15,000 ത്തോളം ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം.

സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആന്റിബോഡി ടെസ്റ്റുകള്‍ ആരംഭിക്കുക. ഐസിഎംആര്‍ വഴി പതിനാലായിരം കിറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതില്‍ പതിനായിരം കിറ്റുകള്‍ വിവിധ ജില്ലകള്‍ക്കായി നല്‍കി. 40,000 കിറ്റുകള്‍ കൂടി മൂന്ന് ദിവസം കൊണ്ട് കിട്ടും. ഒരാഴ്ച 15,000 വരെ ആന്റിബോഡി ടെസ്റ്റുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. സമൂഹ വ്യാപമുണ്ടോ എന്ന് നിരാക്ഷിക്കാനാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്റിബോഡി ടെസ്റ്റ്് പോസിറ്റീവായാല്‍ പിസിആര്‍ ടെസ്റ്റ് നടത്തും.

Story Highlights: covid antibody test in kerala from Monday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top