ഇന്ത്യ – ചൈന നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന് നടക്കും

India-China LAC

ഇന്ത്യ – ചൈന നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന് നടക്കും. നിലവില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ള റോഡ് ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ പരിപാലനത്തിന് ആവശ്യമായതിനാല്‍ നീക്കം ഉപേക്ഷിക്കില്ലെന്നും ഇന്ത്യ – ചൈനയെ അറിയിക്കും. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ചൈന – ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പിന്മാറിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നാണ് സൂചന.

ഗാല്‍വാന്‍ മേഖലയില്‍ നടക്കുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ചൈനയുടെ നിലപാട് ഇന്ത്യ അംഗീകരിക്കില്ല. ഇന്ത്യ നിര്‍മിക്കുന്ന റോഡ് സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന മുന്‍വിധി ചൈന ഉപേക്ഷിക്കണമെന്ന നിര്‍ദേശമാകും ഇന്ത്യ മുന്നോട്ടുവയ്ക്കുക. നേരത്തെ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ ഇരുരാജ്യങ്ങളിലും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഇതിന് വിരുദ്ധമായി സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്നത്തെ ചര്‍ച്ചയില്‍ അവസരം ഒരുക്കാന്‍ ഇരുവിഭാഗങ്ങളും താത്പര്യപ്പെടുന്നുവെന്നാണ് സൂചന.

ഇതിന് മുന്നോടിയായി സംഘര്‍ഷത്തിന് അയവുണ്ടായെന്ന സന്ദേശം നല്‍കാന്‍ ഇരു രാജ്യങ്ങളും ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഇരുവിഭാഗവും പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ചൈന രണ്ട് കിലോമീറ്ററും. ഇന്ത്യ ഒരു കിലോമീറ്ററും ഇതിനകം പിന്മാറിയിട്ടുണ്ട്.

Story Highlights: India-China military meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top