Advertisement

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച രണ്ട് കുഞ്ഞുങ്ങൾക്കും കൊവിഡ് ബാധയില്ല: ജില്ലാ കളക്ടർ

June 6, 2020
1 minute Read
newborn baby death reason not covid manjeri

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച രണ്ട് കുഞ്ഞുങ്ങൾക്കും കൊവിഡ് ബാധയില്ലെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. പാലക്കാട് ചെത്തല്ലൂർ സ്വദേശികളായ ദമ്പതികളുടെ 50 ദിവസം പ്രായമായ ആൺകുഞ്ഞ് പുളിക്കൽ സ്വദേശികളായ ദമ്പതികളുടെ രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂരിലാണ് ചെത്തല്ലൂർ സ്വദേശിനി പ്രസവിച്ചത്. ജന്മനാ ആരോഗ്യ പ്രശ്‌നങ്ങളുള്ള കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ അഞ്ചിന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെനിന്ന് അന്നുതന്നെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ആരംഭിച്ചെങ്കിലും പുലർച്ചെ 1.30ന് കുട്ടി മരണത്തിന് കീഴടങ്ങി.

ജൂൺ നാലിനാണ് പുളിക്കൽ സ്വദേശിനിയെ പ്രസവ വേദനയോടെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ജനിക്കുമ്പോൾ ഹൃദയമിടിപ്പ് കുറവായതിനാലും കരയാത്തതിനാലും കൃത്രിമ ശ്വാസം നൽകി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കുട്ടിക്ക് വെന്റിലേറ്റർ നൽകിയെങ്കിലും നില വഷളാവുകയും ഇന്ന് രാവിലെ ഒമ്പത് മണിക്ക് മരിച്ചു. വിദേശത്ത് നിന്ന് മെയ് 29നാണ് പുളിക്കൽ സ്വദേശിനി നാട്ടിലെത്തിയത്.

Story Highlights- coronavirus, newborn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top