സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് മലപ്പുറം സ്വദേശി

COVID

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) യാണ് മരിച്ചത്. കഴിഞ്ഞ 24 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയാണ് മരണം സംഭവിച്ചത്.

ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധയുണ്ട്. ന്യൂമോണിയ അടക്കമുള്ള മറ്റ് രോഗങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ 21 ാം തീയതി മുംബൈയില്‍ കുടുംബസമ്മേതം കേരളത്തില്‍ എത്തിയതായിരുന്നു. 24 ാം തിയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു. എന്നാല്‍ 30 ാം തിയതിയോടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും വെന്റിലേറ്റിലേക്ക് മാറ്റുകയുമായിരുന്നു.

മലപ്പുറം ജില്ലയിലെ തന്നെ രണ്ടാമത്തെ കൊവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

Story Highlights: One more covid death kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top