കൊവിഡ്: വൈദികനെ ചികിത്സിച്ച പേരൂർക്കട ആശുപത്രി ജീവനക്കാരുടെ പരിശോധനാഫലം നെ​ഗറ്റീവ്

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികനെ ചികിത്സിച്ച പേരൂർക്കട ആശുപത്രിയിലെ ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്. 14 ഡോക്ടർമാരുടേയും 35 ജീവനക്കാരുടേയും പരിശോധാഫലമാണ് പുറത്ത് വന്നത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഫാ. കെ ജി വർഗീസ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ 20നാണ് വാഹനാപകടമുണ്ടായത്.

ബൈക്കിൽ ലിഫ്റ്റടിച്ച് യാത്ര ചെയ്‌ത വൈദികൻ തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പനിയുണ്ടായിരുന്നെങ്കിലും സ്രവം പരിശോധിച്ചില്ല. മെഡിക്കൽ കോളജിൽ നിന്ന് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയുമായിരുന്നു. ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിച്ചത്.

Read Also:കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനം പൂർണ സജ്ജം; മന്ത്രി വി.എസ് സുനിൽ കുമാർ

ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം വൈദികന്റെ മൃതദേഹം മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സംസ്‌കരിക്കാൻ സാധിച്ചത്. മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരുന്നു.

Story highlights-peroorkkada hospital staff covid test become negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top