കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനം പൂർണ സജ്ജം; മന്ത്രി വി.എസ് സുനിൽ കുമാർ

vs sunilkumar

കൊവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനം പൂർണ്ണ സജ്ജമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. എറണാകുളം ജില്ലയിൽ ഇത്തരത്തിൽ എല്ലാവിധ പ്രവർത്തനങ്ങളും നടത്തിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. 500 നിർധന കുട്ടികൾക്കായി അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ സഹൃദയ സംഘടിപ്പിച്ച സൗജന്യ ടി.വി വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also:സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി ടെസ്റ്റ് തിങ്കളാഴ്ച മുതല്‍

തിരികെ വരുന്ന പ്രവാസികൾക്കായി കൂടുതൽ ക്വാറന്റീൻ സെന്ററുകൾ ഒരുക്കും.അങ്കമാലി അഡ്‌ലക്‌സ് സെന്ററിൽ ഇത്തരത്തിൽ 200 പേർക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ ഇളവുകൾ ജീവിത പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉള്ളതാണെന്നും ജനങ്ങൾക്ക് ജാഗ്രതയും കരുതലും ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story highlights-coronavirus, Minister VS Sunil Kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top